കൊച്ചി : 2025-26 AIFF U-18 എലൈറ്റ് ലീഗ് പോരാട്ടങ്ങൾക്കായി തയ്യാറായി കുട്ടി ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹൻ ഷായാണ് നയിക്കുന്നത്. ......
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് ചുവടുപിഴച്ചു. 124 റൺസെന്ന ചെറുവിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 93 റൺസിന് ഒതുങ്ങി, 30 റൺസിന്റെ നിരാശാജനക തോൽവിയോടെ ഇന്ത്യ പരമ്പരയിൽ പിന്നിലായി (1-0).
തുടക്കം മുതൽ തന്നെ ഇന്ത്യയുടെ തകർച്ചയുടെ ലക്ഷണങ്ങളായിരുന്നു. ......
ഡൽഹി ക്യാപിറ്റൽസ് ടീമിലെ യുവ താരം വിപ്രജ് നിഗം യുവതിക്കെതിരെ നൽകിയ പരാതി സംബന്ധിച്ച് വിവാദം ശക്തമാകുന്നു. യുവതി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വിപ്രജിന്റെ പരാതി. ......
ന്യൂഡൽഹി: ലോക ക്രിക്കറ്റിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് കാഴ്ച പരിമിതർക്കായി എസ്ബിഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൻ്റെ ആദ്യ മത്സരം ന്യൂഡൽഹി മോഡേൺ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ഇന്ത്യ ശ്രീലങ്ക ടീമുകളുടെ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 13.3 ഓവറിൽ 41 റൺസിന് ഓൾഔട്ടായി. ഒരു വിക്കറ്റ് വീഴ്ത്തി അഞ്ച് റണ്ണൗട്ടുകൾ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഗംഗ എസ്. ......
ഗുരുതരമായ ലൈംഗികാരോപണങ്ങളുയർത്തി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം രംഗത്ത്. ടീം മാനേജ്മെന്റിലെ ചിലരടക്കമുള്ളവർക്കെതിരെയാണ് താരം ലൈംഗികപീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ......
പനാജി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ കപ്പ് യാത്ര അവസാനിച്ചു, ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.
ടൂർണമെൻ്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. ......
പനാജി : സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ......
വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്നത് തന്നെയാണ്. ഇന്ത്യൻ പെൺകരുത്തിന്റെ പ്രകടനവും പ്രഖ്യാപനവും തന്നെയായിരുന്നു ആ വിജയം. ......
ചെന്നൈ : മംഗലാപുരത്ത് നടന്ന മംഗലാപുരം ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച് 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിൽ നിന്നുള്ള റിത്വിക് സഞ്ജീവി പുരുഷ സിംഗിൾസ് കിരീടം നേടി.
ലോകത്ത് 60-ാം റാങ്കിൽ നിൽക്കുന്ന 22-കാരനായ റിത്വിക്, സ്വന്തം നാട്ടുകാരനായ റൗണക് ചൗഹാനെയാണ് (14-21, 21-19, 21-19) ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിലെ മുഖ്യ പരിശീലകനായ രജനീകാന്ത് , റിത്വിക്കിൻ്റെ നേട്ടത്തിൽ അതിയായ അഭിമാനം പ്രകടിപ്പിച്ചു: "റിത്വിക്കിൻ്റെ സമർപ്പണം, കഠിനാധ്വാനം, സെന്ററിൻ്റെ പരിശീലനം എന്നിവ നാമെല്ലാവരും അഭിമാനിക്കുന്ന ഒരു ചാമ്പ്യനെ സൃഷ്ടിച്ചു. അത്തരം പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ ബാഡ്മിന്റണിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
റിത്വിക്കിനെ അഭിനന്ദിച്ചുകൊണ്ട് ഹാറ്റ്സൺ അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡിൻ്റെ ചെയർമാൻ ആർ.ജി. ......
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സ്വപ്നം യാഥാർഥ്യമായി. വനിതാ ഏകദിന ലോകകപ്പിന്റെ കന്നി കിരീടം ടീം ഇന്ത്യ നേടി.......